അയോധ്യ പ്രതിഷ്ഠാ ചടങ്ങിനെതിരേ പോസ്റ്റ്: മണി ശങ്കർ അയ്യരും മകളും വീടൊഴിയണമെന്ന് നോട്ടീസ്

പ്രണപ്രതിഷ്ഠാ ചടങ്ങിനെതിരെ നിരാഹാരം കിടന്ന് പ്രതിഷേധിക്കുമെന്ന് ജനുവരി 20 ന് സുരണ്യ അയ്യർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു
മണിശങ്കർ അയ്യർ, മകൾ സുരണ്യ.
മണിശങ്കർ അയ്യർ, മകൾ സുരണ്യ.

ന്യൂഡൽഹി: അ‍യോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്കെതിരേ ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്‍റെ പേരിൽ, താമസിക്കുന്ന വീടൊഴിയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കും മകൾ സുരണ്യ അയ്യർക്കും നോട്ടീസ്. ഡൽഹി ജംഗ്പുരയിലെ വസതി ഒഴിയണമെന്നാവശ്യപ്പെട്ട് റെഡിഡന്‍റ്സ് വെൽഫെയർ അസോസിയോഷനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

കോളനിയിലെ മറ്റ് താമസക്കാരുടെ സമാധാനം കെടുത്തുന്ന യാതൊരു നടപടികളും പ്രോത്സാഹിപ്പിക്കില്ല. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ടതിനാൽ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു കോളനിയിലേക്ക് മാറാൻ നിങ്ങളോട് നിർദേശിക്കുന്നു- നോട്ടീസിൽ വ്യക്തമാക്കുന്നു.

പ്രണപ്രതിഷ്ഠാ ചടങ്ങിനെതിരെ നിരാഹാരം കിടന്ന് പ്രതിഷേധിക്കുമെന്ന് ജനുവരി 20 ന് സുരണ്യ അയ്യർ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സഹജീവികളായ മുസ്ലിം പൗരന്മാരോടുള്ള സനേഹത്തിന്‍റെയും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതിന്‍റെയും പ്രതിഫലനമാണ് തന്‍റെ പ്രതിഷേധമെന്നാണ് അവർ കുറിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com