"മണിപ്പുരിൽ ജനകീയ സർക്കാർ രൂപീകരിക്കണം''; കേന്ദ്ര നേതാക്കാളെ കണ്ട് ബിജെപി എംഎൽഎമാർ

ശനിയാഴ്ച‍യാണ് എംഎൽഎമാർ ഡൽഹിയിലെത്തിയത്
manipur bjp mlas in delhi to meet central leaders seek government formation

"മണിപ്പുരിൽ ജനകീയ സർക്കാർ രൂപീകരിക്കണം''; കേന്ദ്ര നേതാക്കാളെ കണ്ട് ബിജെപി എംഎൽഎമാർ

Updated on

ഇംഫാൽ: മുൻ മുഖ്യമന്ത്രി ബിരേൻ സിങ് ഉൾപ്പെടെ മണിപ്പുരിൽ നിന്നുള്ള ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി കേന്ദ്ര നേതാക്കാളെ കണ്ടു. സംസ്ഥാനത്ത് ജനകീയ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താനായാണ് നേതാക്കൾ ഡൽഹിയിലെത്തിയത്.

"ഒരു പുതിയ ജനകീയ സർക്കാർ രൂപീകരിക്കുന്നതിന് സൗകര്യമൊരുക്കുക, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക, പ്രധാന പാതകൾ എത്രയും വേഗം തുറക്കാനും കേന്ദ്ര നേതാക്കളോട് അഭ്യർഥിച്ചു," ബിരേൻ സിങ് പ്രതികരിച്ചു.

മുൻ മന്ത്രിമാരായ സപം രഞ്ജൻ സിങ്, ഹെയ്ഖാം ഡിംഗോ സിങ്, ബിജെപി എംഎൽഎ തോങ്‌ബ്രാം റോബിൻഡ്രോ സിങ് എന്നിവരാണ് മുൻ മുഖ്യമന്ത്രിയോടൊപ്പം ശനിയാഴ്ച ഡൽഹിയിലെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com