മണിപ്പൂരിൽ സംഘർഷം തുടരുന്നു; 5 ദിവസത്തേക്ക് ഇന്‍റർനെറ്റ് സേവനം റദ്ദാക്കി

മണിപ്പുരിൽ വ്യാഴാഴ്ച വരെ സ്കൂളുകൾ പ്രവർത്തിക്കില്ല
manipur internet shutdown extended amidst violence
മണിപ്പൂരിൽ സംഘർഷം തുടരുന്നു; 5 ദിവസത്തേക്ക് ഇന്‍റർനെറ്റ് സേവനം റദ്ദാക്കിfile
Updated on

ഇംഫാൽ: സംഘർ‌ഷം രൂക്ഷമായ മണിപ്പൂരിൽ 5 ദിവസത്തേക്ക് ഇന്‍റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വീഡിയോകോളുകളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്ന ത് ക്രമസമാധാന പ്രശേനങ്ങൾക്ക് കാരണമാവുന്നു എന്ന് കാട്ടിയാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നു മുതൽ സെപ്റ്റംബർ 15 വൈകിട്ട് മൂന്നുമണിവരെയാണ് നിരോധനം.

മണിപ്പുരിൽ വ്യാഴാഴ്ച വരെ സ്കൂളുകൾ പ്രവർത്തിക്കില്ല. സംസ്ഥാനത്തെ സംഘർഷഭരിതമായ അവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ശനിയാഴ്ച മുതൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്.കഴിഞ്ഞ ആഴ്ച നടന്ന സംഘർഷത്തിൽ മാത്രം 11 പേരാണ് കൊല്ലപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com