

മണിപ്പൂരിൽ ഏറ്റുമുട്ടൽ; നാല് യുകെഎൻഎ അംഗങ്ങൾ വധിച്ചു
file image
ഇംഫാൽ: മണിപ്പൂരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ വിമത ഗ്രൂപ്പായ യുകെഎൻഎ (യുണൈഫറ്റഡ് കുക്കി നാഷണൽ ആർമി) യിലെ 4 അംഗങ്ങൾ കൊല്ലപ്പെട്ടു. ഹെങ്‌ലേപ്പ് ഡിവിഷനു കീഴിൽ ഖാൻപി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മണിപ്പൂരിലെ ചുരാചന്ദ്പുിരിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ പടിഞ്ഞാറുള്ള ഖാൻപി ഗ്രാമത്തിലെ സൈനിക സംഘത്തിന് നേരെ തീവ്രവാദികൾ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേനയും യുകെഎൻഎ ഗ്രൂപ്പും തമ്മിലുണ്ടായ വെടിവപ്പിൽ 4 പേരെ വധിക്കുകയായിരുന്നു.