
മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി
ഇംഫാൽ: മണിപ്പുരിലെ നാലു മലയോര ജില്ലകളിൽ നിന്നു രക്ഷാസേന വൻ ആയുധശേഖരം പിടികൂടി. ഇൻസാസ്, എസ്എൽആർ തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട 200ലേറെ തോക്കുകളും 30 ഐഇഡികളുമാണ് കണ്ടെടുത്തത്.
വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ നീളുന്നതായിരുന്നു പരിശോധന. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സൂചനകൾ പ്രകാരം തെങ്നോപാൽ, കങ്പോക്പി, ചന്ദേൽ, ചുരാചന്ദ്പുർ ജില്ലകളിലാണു പരിശോധന നടത്തിയതെന്ന് എഡിജിപി ലഹാരി ദോർജി ലഹാത്തോ.