മണിപ്പൂരിൽ പട്ടാളക്കാരന്‍റെ ബന്ധുക്കളെ തട്ടിക്കൊണ്ടുപോയി; സംഘർഷത്തിൽ 7 പേർക്ക് പരുക്ക്

കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നിരുന്നു
മണിപ്പൂരിൽ സുരക്ഷാ സേന തെരച്ചിൽ നടത്തുന്നു
മണിപ്പൂരിൽ സുരക്ഷാ സേന തെരച്ചിൽ നടത്തുന്നു

ഇംഫാൽ: മണിപ്പൂരിൽ പലയിടത്തും സംഘർഷം തുടരുകയാണ്. സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ 7 പേർക്ക് പരുക്കേറ്റു. ഒരു സൈനികന്‍റെ അമ്മയടക്കം നാലു പേരെ കലാപക്കാർ തട്ടിക്കൊണ്ടു പോയി. ഇതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആർബി ക്യാംപിലേക്ക് ആളുകൾ‌ ഇരച്ചു കയറിയിരുന്നു. തുടർന്ന് ജനക്കൂട്ടത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ക്യാംങ്പോപി ജില്ലയിൽ കുക്കിസംഘടന 48 മണിക്കൂർ ബന്ദ് നടത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com