മണിപ്പുരിൽ സംഘർഷം; സുരക്ഷാസേനയുടെ വെടിവയ്പ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു

മെയ്തെയ് കർഷകർക്കു നേരേ കുക്കി സംഘം വെടിവച്ചതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സുരക്ഷാസേന
manipur violence: Kuki woman killed in security force firing

മണിപ്പൂരിൽ സംഘർഷം; സുരക്ഷാസേനയുടെ വെടിവയ്പ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു

file image

Updated on

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. സുരക്ഷാസേനയുടെ വെടിവയ്പ്പിൽ കുക്കി വനിത കൊല്ലപ്പെട്ടു. ചുരാചന്ദ്പുരിലെ ലാങ്ചിങ്മന്‍ബിയിലെ ഗ്രാമമുഖ്യന്‍ ഖയ്‌ഖൊഗിന്‍ ഹോകിപിന്‍റെ പങ്കാളി ഹൊയ്‌ഖൊല്‍ഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്.

ചുരാചന്ദ്പൂര്‍ ജില്ലയിലെ ചിങ്‌ഫെയ് ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകിട്ട് കുക്കികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയായിരുന്നു സംഭവം. ബിഷ്ണുപുര്‍ ജില്ലയിലെ ഫുബാല ഗ്രാമത്തിലെ മെയ്തെയ് കർഷകർക്ക് നേരെ കുക്കി സംഘം വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സുരക്ഷാസേന പറയുന്നു.

അക്രമം വ്യാപിക്കുന്നതു തടയുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി സംഭവസ്ഥലത്ത് സേനയെ വിന്യസിച്ചു. വെടിവയ്പ്പില്‍ പ്രതിഷേധിച്ച്, കര്‍ഷകര്‍ക്കുള്ള സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് ഫുബാലയില്‍ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com