സംഘർഷം ശക്തം; കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ മണിപ്പൂരിൽ നി‍യമിച്ച് ആഭ്യന്തര മന്ത്രാലയം

രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് മണിപ്പൂരിൽ വീണ്ടും പ്രതിഷേധം ഉടലെടുത്തത്
Rakesh Balwal
Rakesh Balwal
Updated on

ന്യൂഡൽഹി: സംഘർഷം തുടരുന്നതിനിടെ കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ മണിപ്പൂരിൽ നി‍യമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ശ്രീനഗറിലെ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് ബൽവാലിനെയാണ് പ്രത്യേക ദൗത്യത്തിനായി നിയമിച്ചിരിക്കുന്നത്. എൻഐഎയിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പുൽവാമ ഭീകരാക്രമണ അന്വഷണ സംഘത്തിലും ഉണ്ടായിരുന്നു.

രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെയാണ് മണിപ്പൂരിൽ വീണ്ടും പ്രതിഷേധം ഉടലെടുത്തത്. തുടർന്ന് ബുധനാഴ്ച തൗബാലിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസാണ് മെയ്തെയ് വിഭാഗക്കാർ കത്തിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിക്കുകയും കല്ലെറിയുകയും ചെയ്തു. തുടർന്ന് സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com