ന്യൂഡൽഹി: മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സിബിഐ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം മദ്യനയ കേസിൽ എൻഫേഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും ഇന്നലെ സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ സിബിഐ കോടതി ജാമ്യം നൽകിയാലും സിസോദിയ്ക്ക് പുറത്തിറങ്ങാൻ സാധിക്കില്ല. ഇതിൽ പ്രതികരിച്ച് കെജരിവാൾ രംഗത്തുവന്നു. സിബിഐ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന് ഉറപ്പായതോടെ കേന്ദ്രം നടത്തിയ ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.