
ന്യൂഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ റോസ് അവന്യു കോടതിയിൽ ഹാജരാക്കി. 5 ദിവസത്തെ കസ്റ്റഡി സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. സിസോദിയ ആസൂത്രിത ഗൂഡാലോചന നടത്തിയതായി സിബിഐ കോടതിയെ അറിയിച്ചു.
സിസോദിയ ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നില്ലെന്നാണ് സിബിഐയുടെ വാദം. എന്നാൽ തുറന്നു പറയാത്തത് അറസ്റ്റിനുള്ള കാരണമാവില്ലെന്ന് സിസോദിയയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതേ സമയം, പാർട്ടി ഓഫീസിനു മുന്നിലെ പ്രതിഷേധം എഎപി നേതാക്കൾ അവസാനിപ്പിച്ചു. ഡൽഹിയിലെ ബിജെപി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. മാർച്ച് പൊലീസ് തടയുകയും സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ രാത്രിയോടെ സിസോദിയയുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. മദ്യ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. എന്നാൽ അറസ്റ്റിന് പിന്നിൽ ബിജെപിയാണെന്നാണ് എഎപി ആരോപിക്കുന്നത്. രാഷ്ട്രീയത്തിലെ കറുത്ത ദിനമാണിതെന്നും എഎപി പ്രതികരിച്ചിരുന്നു.