ബിഎംഡബ്ല്യു ഒഴിവാക്കി മാരുതി 800 ൽ സഞ്ചരിച്ചിരുന്ന പ്രധാനമന്ത്രി

അസീം അരുണാണ് മൻമോഹന്‍റെ ജീവിതശൈലിയെക്കുറിച്ചുള്ള ഓർമകൾ പങ്കു വച്ചിരിക്കുന്നത്.
Manmohan Singh preferred his Maruti 800 over BMW: UP minister recalls experience with former PM
ബിഎംഡബ്ല്യു ഒഴിവാക്കി മാരുതി 800 ൽ സഞ്ചരിച്ചിരുന്ന പ്രധാനമന്ത്രി
Updated on

ലഖ്നൗ: ലാളിത്യം കൊണ്ട് മറ്റുള്ളവരിൽ നിന്നെല്ലാം വിഭിന്നനായി നിന്നവരിൽ ഒരാളായിരുന്നു ഡോ. മൻമോഹൻ‌ സിങ്. ആഡംബര കാറായ ബിഎംഡബ്ല്യു ഒഴിവാക്കി മാരുതി സുസുക്കി 800 കാറിൽ യാത്ര പതിവാക്കിയതു പോലും ആ ലാളിത്യത്തിന്‍റെ തെളിവായിരുന്നു. മൂന്നു വർഷത്തോളം മൻമോഹൻ സിങ്ങിന്‍റെ സുരക്ഷാ ഓഫിസറായി സേവനം അനുഷ്ഠിച്ചിരുന്ന നിലവിലെ ഉത്തർപ്രദേശ് മന്ത്രിയായ അസീം അരുണാണ് മൻമോഹന്‍റെ ജീവിതശൈലിയെക്കുറിച്ചുള്ള ഓർമകൾ പങ്കു വച്ചിരിക്കുന്നത്.

അക്കാലത്ത് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ (എസ്പിജി) ക്ലോസ് പ്രൊട്ടക്ഷൻ ടീമിന്‍റെ മേധാവിയായിരുന്നു അരുൺ. ഒരു നിഴൽ പോലെ എല്ലാ സമയത്തും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരിക്കുക എന്നതായിരുന്നു അന്നു തന്‍റെ ഉത്തരവാദിത്തം. ഒരേ ഒരു ബോഡിഗാർഡ് മാത്രമുണ്ടാകുന്ന സാഹചര്യത്തിൽ ആ ഉത്തരവാദിത്തം താനേറ്റെടുക്കും. അക്കാലത്താണ് ആഡംബല കാറായ ബിഎംഡബ്ല്യു

അദ്ദേഹത്തിന്‍റെ ഔദ്യോഗിക യാത്രകൾക്കായി ഉൾപ്പെടുത്തിയത്. എന്നാൽ ഈ കാറിൽ (ബിഎംഡബ്ല്യു) യാത്ര ചെയ്യാൻ എനിക്കിഷ്ടമില്ല, എണെ കാർ മാരുതിയാണെന്നായിരുന്നു മൻമോഹന്‍റെ മറുപടി.ബിഎം ഡബ്ല്യുവിൽ ഉള്ള സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടും അതു സ്വീകരിക്കാൻ മൻ‌മോഹൻ സിങ് തയാറായില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com