മറാഠാ സംവരണം; സർവകക്ഷിയോഗത്തിന്‍റെ ആവശ്യം നിരാകരിച്ച് മനോജ് ജാരങ്കെ

''സംവരണം നൽകാൻ എന്തിനാണ് കൂടുതൽ സമയം നീട്ടുന്നത് എന്തിനാണെന്നും വ്യക്തമായ പദ്ധതി പുറത്തു വിടണം''
മറാഠാ സംവരണം; സർവകക്ഷിയോഗത്തിന്‍റെ ആവശ്യം നിരാകരിച്ച് മനോജ് ജാരങ്കെ
Updated on

മുംബൈ: മറാഠാ സംവരണ വിഷയത്തിൽ നിരാഹാരം അവസാനിപ്പിക്കണമെന്ന മഹാരാഷ്ട്രയിലെ സർകകക്ഷിയോഗത്തിന്‍റെ ആവശ്യം നിരാകരിച്ച് പ്രക്ഷോഭകനായ മനോജ് ജാരങ്കെ. സംവരണം നൽകാൻ എന്തിനാണ് കൂടുതൽ സമയം നീട്ടുന്നത് എന്തിനാണെന്നും വ്യക്തമായ പദ്ധതി പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓഗസ്റ്റിൽ‌ ജരാങ്കെ പാട്ടീൽ ആരംഭിച്ച സംവരണ സമരം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ പ്രതിരോധത്തിലായ സർക്കാർ ഒക്‌ടോബർ 24 ന് അകം വിഷയത്തിൽ പരിഹാരിമെന്ന് ഉറപ്പു നൽകി. എന്നാൽ സമയ പരിധി അവസാനിച്ചിട്ടും സംവരണം നടപ്പാക്കാത്ത സാഹചര്യത്തിലാണ് പാട്ടീൽ അനിശ്ചിത കാല സമരത്തിലേക്ക് കടന്നത്.

അതേ സമയം,ഇന്നു നടന്ന സർവകക്ഷിയോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, സംവരണത്തെ എല്ലാ പാർട്ടികളും ഏകകണ്​ഠമായി അംഗീകരിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി സർക്കാരിന് കൂടുതൽ സമയം ആവശ്യമാണെന്നും അതുകൊണ്ടുതന്നെ പ്രതിഷേധക്കാർ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി ഷിൻഡെ ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com