ഒളിവ് ജീവിതം മതിയാക്കി; മാവോയിസ്റ്റ് കമാൻഡർ ചെല്ലൂരി റാവു അടക്കം 9 പേർ കീഴടങ്ങി

നാലു പതിറ്റാണ്ട് കാലത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കീഴടങ്ങൽ
maoist commander chelluri narayana rao surrendered

ചെല്ലൂരി റാവു

Updated on

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലും ഒഡീശയിലും ഛത്തീസ്ഗഡിലുമായി നിരവധി മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ സുരേഷ് എന്ന ചെല്ലൂരി നാരായണ റാവു കീഴടങ്ങി.

നാലു പതിറ്റാണ്ട് കാലത്തോളം ഒളിവിൽ കഴിഞ്ഞ ശേഷമാണ് കീഴടങ്ങൽ. കമ്മ‍്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത‍്യ മാവോയിസ്റ്റിന്‍റെ സെൻട്രൽ കമ്മിറ്റി മെംബറും ആന്ധ്രാപ്രദേശ്- ഒഡീശ ബോർഡറിലെ സ്പെഷ‍്യൽ സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു ചെല്ലൂരി റാവു.

ഇയാൾക്കൊപ്പം മറ്റ് എട്ട് പേരും കീഴടങ്ങിയിട്ടുണ്ട്. മുൻ എംഎൽഎമാരായ കിദാരി സർവേശ്വര റാവു, ശിവേരി സോമേശ്വര റാവു എന്നിവരുടെ കൊലപാതകത്തിൽ ചെല്ലൂരി റാവുവിന് പങ്കുണ്ടായിരുന്നു. കീഴടങ്ങിയവരിൽ നിന്ന് തോക്കുകളും, സ്ഫോടകവസ്തുക്കളും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com