മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സംഘടനകൾ

മാദ്‌വി ഹിദ്മ കൊല്ലപ്പെട്ടത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലല്ലെന്ന് ഛത്തീസ്ഗഡിലെ ട്രൈബൽ ആക്റ്റിവിസ്റ്റ് സോണി സോരി
maoist leader madwi hidma death case

മാദ്‌വി ഹിദ്മ

Updated on

റായ്‌പൂർ: മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മ കൊല്ലപ്പെട്ടത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലല്ലെന്ന് ഛത്തീസ്ഗഡിലെ ട്രൈബൽ ആക്റ്റിവിസ്റ്റ് സോണി സോരി. മാദ്‌വിയെ കൊലപ്പെടുത്തിയതാണെന്നും സോണി ആരോപിച്ചു. ഹിദ്മയുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാണ് മാവോയിസ്റ്റ് ബന്ധമുള്ള സംഘടനകളുടെ ആവശ‍്യം.

അതേസമയം, ആരോപണങ്ങൾ തള്ളി ചത്തീസ്ഗഡ് ആഭ‍്യന്തര മന്ത്രി രംഗത്തെത്തിയിരുന്നു. മാദ്‌വിക്ക് വീരപരിവേഷം നൽകാൻ സംഘടനകൾ ശ്രമിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞു.

നവംബർ 18ന് ആന്ധ്രയിലെ എഎസ്ആർ ജില്ലിയിലുണ്ടായ ഏറ്റുമുട്ടലിലായിരുന്നു മാദ്‌വിയും ഭാര‍്യ രാജാക്കയും കൊല്ലപ്പെട്ടത്.

രാജ‍്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ മുഖ‍്യ ആസൂത്രകനായിരുന്ന മാദ്‌വിയുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010ൽ ദന്തെവാഡയിൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതും മാദ്‌വിയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com