മറാഠാ സംവരണം: നിരാഹാര സമരത്തിലിരുന്ന മനോജ് ജരാംഗെ പാട്ടീലിന് നിർജലീകരണം

ഓഗസ്റ്റ് 29 നാണു ജൽന ജില്ലയിലെ അന്‍റർവാലി സാരതി ഗ്രാമത്തിൽ മനോജ് ജരാംഗെ നിരഹാരസമരം ആരംഭിച്ചത്.
മറാഠാ സംവരണം: നിരാഹാര സമരത്തിലിരുന്ന  മനോജ് ജരാംഗെ പാട്ടീലിന് നിർജലീകരണം
Updated on

മുംബൈ: മറാഠാ സംവരണം ആവശ്യപ്പെട്ടു നിരാഹാര സമരത്തിലിരുന്ന നേതാവ് മനോജ് ജരാംഗെ പാട്ടീലിന് നിർജലീകരണം. രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ക്രിയാറ്റിൻ അളവ് കുറച്ച് കൂടിയനിലയിലാണെന്നും ഫ്ലൂയിഡ് നൽകുന്നുണ്ടെന്നും ഡോ. പ്രതാപ് ഗോഡ്കെ അറിയിച്ചു.

ഓഗസ്റ്റ് 29 നാണു ജൽന ജില്ലയിലെ അന്‍റർവാലി സാരതി ഗ്രാമത്തിൽ മനോജ് ജരാംഗെ നിരാഹാരസമരം ആരംഭിച്ചത്. മറാഠാ സമുദായത്തിനു സംവരണം നൽകുന്നതു സംബന്ധിച്ച് അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ വെള്ളം കുടിക്കുന്നതും വൈദ്യസഹായം സ്വീകരിക്കുന്നതും നിർത്തുമെന്ന് അദേഹം ഇന്നലെ പറഞ്ഞിരുന്നു. നിരാഹാര സമരം നിർത്തണമെന്നാവശ്യപ്പെട്ട് സർക്കാർ രണ്ടുതവണ സമീപിച്ചെങ്കിലും മനോജ് ജരാംഗെ വഴങ്ങിയിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com