വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ല

ബലാത്സംഗക്കേസില്‍ പ്രതിക്ക് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം
Married woman cannot claim rape by promise of marriage: Bombay High Court
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ല: ബോംബെ ഹൈക്കോടതിfile image
Updated on

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പൂനെ പൊലീസ് പ്രതി ചേര്‍ത്തയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് മനീഷ് പിതാലെയുടെ നിരീക്ഷണം.

പരാതിക്കാരി വിവാഹിതയായതിനാല്‍ പ്രതി ചേര്‍ത്ത വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്നത് നിലനില്‍ക്കില്ല. ഭീഷണിപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് വിശാല്‍ നാഥ് ഷിന്‍ഡെ എന്നയാള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍.

വിവാഹിതനായ ഷിന്‍ഡെ താനുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത ശേഷം ഒരു ലോഡ്ജില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. ബലാത്സംഗം ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിച്ചതായി തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് കോടതി വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഷിന്‍ഡെയ്ക്ക് വേണ്ടി അഭിഭാഷകരായ നാഗേഷ് സോമനാഥ് ഖേദ്കര്‍, ശുഭം സാനെ എന്നിവര്‍ ഹാജരായി. ബല്‍രാജ് ബി. കുല്‍ക്കര്‍ണിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com