മാസപ്പടി കേസ്; തുടർനടപടി സ്വീകരിക്കുന്നതിൽ നിന്ന് എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി

അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് ആശയ വിനിമയത്തിലുണ്ടായ കുറവ് മൂലമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി
masappadi case no further action delhi high court restrains sfio

മാസപ്പടി കേസ്; തുടർനടപടി സ്വീകരിക്കുന്നതിൽ നിന്ന് എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി

file image

Updated on

ന്യൂഡൽഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി. അന്വേഷണത്തിനെതിരേ സിഎംആർഎൽ‌ ഫയൽ ചെയ്ത കേസ് തീർപ്പാക്കും വരെ വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടു പോവുന്നത് നീതി നിർവഹണത്തിന് ഗുണം ചെയ്യില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് ആശയ വിനിമയത്തിലുണ്ടായ കുറവ് മൂലമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചതായും ഉത്തരവിലുണ്ട്. എസ്എഫ്ഐഒയും വകുപ്പും തമ്മിൽ ആശയവിനിമയത്തിലുണ്ടായ കുറവാണ് റിപ്പോർട്ട് ഫയൽ ചെയ്യാൻ കാരണന്‍റമെന്നും മനപൂർമല്ലെന്നും കേന്ദ്രം അറിയിച്ചതായും ഉത്തരവിൽ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com