പുകയാക്രമണത്തിൽ പ്രതിഷേധം; 33 ലോക്സഭാ എംപിമാർക്ക് കൂടി സസ്പെൻഷൻ

പാർലമെന്‍റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിച്ചതിലാണ് നടപടി
lok sabha speaker om birla
lok sabha speaker om birla

ന്യൂഡൽഹി: ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ എംഎൽഎമാർക്ക് കൂട്ടത്തോടെ സസ്പെൻഷൻ. 33 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്‍റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിച്ചതിലാണ് നടപടി. ഇതോടെ ആകെ 46 എംപിമാരാണ് സസ്പെൻഷനിലായത്.

കേരളത്തിൽ നിന്നുള്ള 6 എംപിമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിക്കും സസ്പെൻഷൻ നൽകി.

ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമ ചന്ദ്രൻ, ആന്‍റോ ആന്‍റണി, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എന്നിവരടങ്ങുന്ന എംപിമാർക്കാണ് സസ്പെൻഷൻ നൽകിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com