എൽപിജി ട്രക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

കൂട്ടിയിടിയുടെ ഫലമായി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് നിരവധി സ്ഫോടനങ്ങൾ ഉണ്ടായി
massive blasts after tanker hits lpg truck on jaipur ajmer highway one killed

എൽപിജി ട്രക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

Updated on

ജ‍യ്പൂർ: ജയ്പൂർ-അജ്മീർ ഹൈവേയിൽ എൽപിജി സിലിണ്ടറുകളുമായി പോയ ട്രക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് പൊട്ടിത്തെറിച്ചു. അപകടത്തിൽ ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായുമായുമാണ് വിവരം.

കൂട്ടിയിടിയുടെ ഫലമായി ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് നിരവധി സ്ഫോടനങ്ങൾ ഉണ്ടായി. ചില സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് മീറ്ററുകൾ അകലേക്ക് തെറിച്ച് പോവുകയും തീജ്വാലകളും സ്ഫോടനങ്ങളും ഉണ്ടാവുകയും ചെയ്തു.

ജയ്പൂർ-അജ്മീർ ഹൈവേയിലുണ്ടായ തീപിടിത്തം അങ്ങേയറ്റം ദാരുണമാണെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ വിശേഷിപ്പിക്കുകയും ദുരിതബാധിതർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com