
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; വീടുകൾ ഒലിച്ചു പോയി, നൂറുകണക്കിന് ആളുകളെ കാണാതായി
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വൻ മേഘ വിസ്ഫോടനം. ചൊവ്വാഴ്ച രാവിലെയുണ്ടായ മേഘ വിസ്ഫോടനം മിന്നൽ പ്രളയത്തിന് കാരണമായി. പ്രദേശത്തു നിന്നും ഭീകരമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
പ്രദേശത്ത് നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ച് പോവുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഒരു പ്രദേശം തന്നെ ഒലിച്ചു പോയതായാണ് വിവരം. ഖീർഗംഗ നദിയിൽ മാത്രം 60 ഓളം കാണാതായതായാണ് വിവരം.
സൈന്യം, എസ്ഡിആർഎഫ്, സൈന്യം തുടങ്ങിയ ദുരന്ത നിവാരണ സംഘങ്ങളെ രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.