

ഗുജറാത്ത് പടക്ക നിര്‍മാണശാലയിൽ വന്‍ സ്ഫോടനം; 18 മരണം
ഗുജറാത്ത്: ഗുജറാത്തിലെ ഡീസയില്‍ പടക്കനിര്‍മാണശാലയിലും ഗോഡൗണിലുമുണ്ടായ സ്ഫോടനത്തിൽ 18 പേർ മരിച്ചു. ദീപക് ട്രേഡേഴ്‌സ എന്ന കമ്പനിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ തീപിടുത്തം ഉണ്ടാകുന്നത്.
സ്ഫോടനത്തിൽ കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നു വീണതായും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് ജില്ലാ കലക്റ്റർ മിഹിർ പട്ടേൽ പറഞ്ഞു.
അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
കെട്ടിടത്തിന്‍റെ സ്ലാബ് തകർന്നു വീണതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമുണ്ടായതാണ് മരണനിരക്ക് കൂടാൻ കാരണമാകുന്നത്.
ബോയിലര്‍ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ഒരു സംഘവും സ്ഥലത്തെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.