പുനെയിൽ കടയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു

രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ടുമക്കളുമാണ് മരിച്ചത്
പുനെയിൽ കടയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു

മുംബൈ: പുനെയിൽ കടയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്.

രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ടുമക്കളുമാണ് മരിച്ചത്. അപ്പാർട്ട്മെന്‍റ് സമുച്ചയത്തിനു താഴെയായി ഇലക്ട്രിക് ഹാർഡ് വെയർ ഷോപ്പിലാണ് തീപി‌ടിത്തമുണ്ടായത്. ഇതിനോടു ചേർന്നുള്ള മുറിയാലാണ് ഇഅവർ താമസിച്ചിരുന്നത്.

കടയിൽ നിന്നും തീ സമീപത്തെ മുറിയിലേക്ക് പടർന്നതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. അഗ്നിരക്ഷാസേനയുടെ ഇടപെടൽ മൂലം കൂടുതൽ അപകടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com