കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; 14 മരണം, നിരവധി പേർക്ക് പരുക്ക്

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം
massive fire at kolkata hotel 14 death

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; 14 മരണം, നിരവധി പേർക്ക് പരുക്ക്

Updated on

കൊൽക്കത്ത: കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.

മരിച്ചവരിൽ‌ ഒരാൾ തീപിടിത്തത്തെ തുടർന്ന് രക്ഷപെടാൻ ഹോട്ടലിനു പുറത്തേക്ക് ചാടിയ ആളാണെന്നാണ് വിവരം. ഇത്തരത്തിൽ ചാടിയ മറ്റൊരാൾ പരുക്കേറ്റ് ചികിത്സ‍യിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com