മുംബൈയിലെ ഇഡി ഓഫിസിൽ വൻ തീപിടിത്തം; പ്രധാനപ്പെട്ട രേഖകൾ കത്തി നശിച്ചു

തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല
massive fire at mumbai ed office

മുംബൈയിലെ ഇഡി ഓഫീസിൽ വൻ തീപിടിത്തം; പ്രധാനപ്പെട്ട രേഖകൾ കത്തി നശിച്ചു

Updated on

മുംബൈ: മുംബൈയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്‌റ്ററേറ്റിന്‍റെ ഓഫിസിൽ വൻ തീപിടിത്തം. ബല്ലാഡ് എസ്റ്റേറ്റലുള്ള കെസർ ഐ-ഹിന്ദ് കെട്ടിടത്തിലെ ഓഫിസിലാണ് തീപിടിത്തമുണ്ടായത്.

ഓഫിസിലെ കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും ഒട്ടേറെ രേഖകളും കത്തി നശിച്ചു. പ്രധാനപ്പെട്ട സർക്കാർ‌ ഫയലുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ടുകൾ.

തീപിടിത്തതിൽ ആളപായമില്ല. ആറു നില കെട്ടിടത്തിലെ നാലാം നിലയിലുള്ള ഇഡി ഓഫിസിലാണ് അപകടമുണ്ടായത്. ചെറുതായി തീപിടിച്ച് പിന്നീടത് ഫർണിച്ചറുക‍ളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്.

തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല. ഫയർഫോഴ്സ് വിദഗ്ധ സംഘം അന്വേഷണം നടത്തി വരുകയാണെന്ന് അഗ്നിശമന സേനാ മേധാവി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com