India
കുംഭമേളയ്ക്കിടെ വൻ തീപിടിത്തം | Video
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്കിടെ വൻ തീപിടിത്തം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്കിടെ വൻ തീപിടിത്തം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഹാകുംഭ് ടെന്‍റ് സിറ്റിയിലെ സെക്റ്റർ 19ലാണ് തീപിടിത്തമുണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് കാരണം.
തീപിടിത്തത്തിൽ 20-25 ടെന്‍റുകൾ കത്തി നശിച്ചെന്നാണ് റിപ്പോർട്ട്. രണ്ട് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായി പൊലീസ് അറിയിച്ചു.
ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 വരെ തുടരും. ജനുവരി 18 വരെയുള്ള കണക്കനുസരിച്ച് 7.72 കോടി ആളുകൾ കുംഭമേളയിൽ പങ്കെടുക്കാനെത്തി.
