വിശാഖ പട്ടണത്ത് വൻ തീപിടിത്തം; 40 ലേറെ മത്സ്യ ബന്ധന ബോട്ടുകൾ കത്തി നശിച്ചു

തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിൽ ആദ്യം തീപിടിക്കുകയായിരുന്നു. ഇതിൽനിന്ന് തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി
Massive Fire Blast At Visakhapatnam
Massive Fire Blast At Visakhapatnam

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖ പട്ടണം മത്സ്യ ബന്ധന തുറമുഖച്ച് വൻ തീപിടിത്തം. 40 ൽ ഏറെ മത്സ്യ ബന്ധന ബോട്ടുകൾ കത്തി നശിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. നാല്‍പ്പതു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല.

തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിൽ ആദ്യം തീപിടിക്കുകയായിരുന്നു. ഇതിൽനിന്ന് തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉടൻ തന്നെ പോലീസും ഫയർഫോഴ്സ് സംഘവും എത്തിയതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണ്. സംഭവത്തിൽ വിശാഖപട്ടണം പൊലീസ് കേസെടുത്ത് അന്വേ,ണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com