ഡൽഹിയിൽ വൻ തീപിടിത്തം; 2 കുട്ടികൾ മരിച്ചു, 1000 കുടിലുകൾ കത്തിനശിച്ചു

തിങ്ങിനിറഞ്ഞ കുടിലുകള്‍ ഉള്ള അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഇതിന്‍റെ കാരണം വ്യക്തമല്ല.
massive fire breakout in delhi 2 died

ഡൽഹിയിലെ ചേരിയിൽ തീപിടുത്തം; 2 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

Updated on

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17ലെ ശ്രീ നികേതന്‍ അപ്പാര്‍ട്ട്‌മെന്‍റിന് സമീപം ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ രണ്ടര, മൂന്ന് വയസ്സുള്ള രണ്ട് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. താത്കാലികമായി കെട്ടിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു.

ആകാശത്ത് കട്ടിയുള്ള പുക ഉയരുന്നതായി അറിയിച്ചു കൊണ്ട് രാവിലെ 11.55 ഓടെ ഒരു ഫോണ്‍ കോള്‍ ലഭിച്ചതോടെയാണ് തീപിടിത്തമുണ്ടായതെന്ന വിവരം ലഭിച്ചതെന്നു ഡല്‍ഹി ഫയര്‍ സര്‍വീസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് അഗ്നിരക്ഷാ സേന പുറപ്പെട്ടു.

തിങ്ങിനിറഞ്ഞ കുടിലുകള്‍ ഉള്ള അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഇതിന്‍റെ കാരണം വ്യക്തമല്ല.

ഉച്ചയ്ക്ക് മൂന്നരയോടു കൂടി തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായി അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി പ്രസിഡന്‍റുമായ ജെ.പി. നദ്ദ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയോടും ഡല്‍ഹി ബിജെപി പ്രസിഡന്‍റ് വീരേന്ദ്ര സച്ച്‌ദേവയോടും ഇരകള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com