ഡൽഹിയിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റിൽ വൻ തീപിടിത്തം; ആളുകൾ കുടുങ്ങിയതായി സംശയം

റെസിഡന്‍റഷ്യൽ കോംപ്ലക്സിലെ ആറാം നിലയിൽ തീപിടിത്തമുണ്ടായത്.
massive fire breaks out at delhi apartment

ഡൽഹിയിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെന്‍റിൽ വൻ തീപിടിത്തം

Updated on

ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെന്‍റിൽ വന്‍ തീപിടിത്തം. റെസിഡന്‍റഷ്യൽ കോംപ്ലക്സിലെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പൂരോഗമിക്കുകയാണ്.

ചൊവ്വാഴ്ച (June 10) രാവിലെ 10 മണിയോടെയാണ് സംഭവം. ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെന്‍റ് എന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 8 ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ രക്ഷിക്കുന്നതിനായി അഗ്നിശമന സേന സ്കൈ ലിഫ്റ്റ് വിന്യസിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com