

സേലം: തമിഴ്നാട് സേലത്തിനടുത്ത് മെട്ടൂരിൽ താപവൈദ‍്യുത നിലയത്തിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് രണ്ട് കരാർ തൊഴിലാളികൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. പളനിചാമി, വെങ്കിടേഷൻ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. വ‍്യാഴാഴ്ച വൈകിട്ടാണ് സംഭവം. വിശദമായ അന്വേഷണത്തിന് ശേഷമേ അപകടകാരണം പറയാനാകൂവെന്ന് തമിഴ്നാട് വൈദ‍്യൂത ബോർഡ് അറിയിച്ചു.