പറ്റ്നയിലെ ഹോട്ടലിൽ തീ പിടിത്തം; 6 മരണം, 12 പേർക്ക് ഗുരുതര പരുക്ക് |Video

പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അടക്കമുള്ള നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്
പറ്റ്നയിലെ ഹോട്ടലിൽ തീ പിടിത്തം; 6 മരണം, 12 പേർക്ക് ഗുരുതര പരുക്ക് |Video

പറ്റ്ന: ബിഹാറിൽ പറ്റ്ന ജംക്ഷൻ റെയിൽവേസ്റ്റേഷനു സമീപമുള്ള ഹോട്ടലിലുണ്ടായ തീ പിടിത്തത്തിൽ 6 പേർ മരിച്ചു. നിരവധി പേർ‌ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഒരേ കെട്ടിടത്തിലുണ്ടായിരുന്നു മൂന്നു ഹോട്ടലുകളിൽ തീ പടർന്നു പിടിച്ചതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. ശക്തമായ കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു.

പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അടക്കമുള്ള നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. അപകടമുണ്ടായ ഹോട്ടലിൽ നിന്ന് 20 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് സൂപ്രണ്ടന്‍റ് രാജീവ് മിശ്ര സ്ഥിരീകരിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

11 മണിയോടെയാണ് ഹോട്ടലിൽ തീ പിടിച്ചത്. രണ്ട് പേർ സ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടിരുന്നു. മറ്റു നാലു പേർ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുന്നതിനിടെയാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണത്തിന് തുടക്കമിട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com