ചാർമിനാറിനു സമീപം തീപിടിത്തം; 8 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഇരുപതോളം പേർ ചികിത്സയിൽ കഴിയുകയാണ്

ഹൈദരാബാദ്: ഹൈദരാബാദിലെ ചാർമിനാറിന് സമീപത്തുണ്ടായ തീപിടിത്തത്തിൽ 8 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചാർമിനാറിന് അടുത്തുള്ള ഗുൽസാർ ഹൗസിനു സമീപം ഞായറാഴ്ച പുലർച്ചെ 6 മണിയോടെയാണ് തീപിടിത്തമുണ്ടായത്.

ഇരുപതോളം പേർ ചികിത്സയിൽ കഴിയുകയാണ്. പരുക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പതിനൊന്നോളം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ചേർന്നിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടകാരണം വ‍്യക്തമല്ല. പുക ശ്വസിച്ച് അബോധാവസ്ഥയിലായവരെയും പൊള്ളലേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷോർട്ട് സർക്ക‍്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com