അരുണാചൽ പ്രദേശിൽ കനത്ത മണ്ണിടിച്ചിൽ, ദേശീയ പാത തകർന്നു: ഗ്രാമങ്ങൾ ഒറ്റപ്പെട്ടു| video

ദേശീയ പാത തകർന്നതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാംഗ് ജില്ല ഒറ്റപ്പെട്ടു
massive landslide at arunachal pradesh
massive landslide at arunachal pradesh

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴയാണ് ലഭിച്ചിരുന്നത്. ഇതിന്‍റെ ഫലമായാണ് ദേശീയപാത 33 ൽ ഹുൻലിക്കും അനിനിക്കുമിടയിൽ മണ്ണിടിച്ചിലുണ്ടാവുകയും ദേശീയ പാത തകരുകയും ചെയ്തത്.

ദേശീയ പാത തകർന്നതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാംഗ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ഗാതാഗതം പൂർണമായും നിലച്ചു. നിലവിൽ ദിബാംഗി താഴ്വരയിൽ ഭഷണത്തിനുംമറ്റ് അവശ്യ വസ്തുക്കൾക്കും ക്ഷാമമില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. വലിയ നാശനഷ്ടമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിക്കുന്നു. ദേശീയ പാത ഉടൻ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പേമ ഖണ്ഡു എക്സിൽ കുറിച്ചു.

Trending

No stories found.

Latest News

No stories found.