
പറ്റ്ന: വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ ബിഹാറിൽ ഇന്ത്യ സഖ്യത്തിന്‍റെ വൻ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെയും സഖ്യനേതാക്കളുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് കൂറ്റന്‍ മാര്‍ച്ച് നടന്നു.
വോട്ട് മോഷണത്തിനുളള ശ്രമമാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിലേക്കുള്ള മാര്‍ച്ചില്‍ രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് ഭരണഘടന ഉയര്‍ത്തിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപിയുടെ നിർദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവർത്തിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ബിഹാര്‍ ബന്ദിന്‍റെ ഭാഗമായി കോൺഗ്രസ്, ആർജെഡി പ്രവർത്തകർ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വന്ദേഭാരതുള്‍പ്പെടെയുള്ള ട്രെയിനുകള്‍ തടഞ്ഞു. പട്ന ദേശീയപാത ഉപരോധിച്ചു.