ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം; അൻപതിലേറെ പേർക്ക് പരുക്ക്

പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
massive stampede at new delhi railway station due to huge rush
ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം; അൻപതിലേറെ പേർക്ക് പരുക്ക്
Updated on

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം. കുംഭമേളയിൽ പങ്കെടുക്കാനായി നിരവധി പേർ എത്തിയതോടെ തിരക്ക് നിയന്ത്രാതീതമാവുകയായിരുന്നു. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റ അൻപതിലേറെ പേരെ എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പ്ര​യാ​ഗ്‌​രാ​ജ് എ​ക്‌​സ്പ്ര​സി​ൽ പോ​കാ​നാ​യി ആ​യി​ര​ങ്ങ​ൾ ശനിയാഴ്ച രാ​ത്രി സ്റ്റേ​ഷ​നി​ലെ​ത്തി​യിരുന്നു.

‌പ്ലാ​റ്റ്‌​ഫോം 14 ൽ ​നി​ന്നാ​യി​രു​ന്നു ഈ ​ട്രെ​യി​ൻ പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ 12, 13 പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന സ്വ​ത​ന്ത്ര സേ​നാ​നി, ഭു​വ​നേ​ശ്വ​ർ രാ​ജ​ഥാ​നി എ​ക്‌​സ്പ്ര​സു​ക​ൾ വൈ​കി​യ​തോ​ടെ മൂ​ന്നു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​യി. തുടർ​ന്നാ​ണ് തി​ക്കും തി​ര​ക്കും ഉ​ണ്ടാ​യ​ത്.

ദു​ര​ന്ത​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദു:ഖം രേ​ഖ​പ്പെ​ടു​ത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com