മഥുര പള്ളി: സർവെയ്ക്കുള്ള മാർഗനിർദേശങ്ങളിൽ തീരുമാനം മാറ്റി

mathura krishna janmabhoomi survey
mathura krishna janmabhoomi survey
Updated on

പ്രയാഗ്‌രാജ്: മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവെയ്ക്കുള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ച ഉത്തരവ് അലഹാബാദ് ഹൈക്കോടതി മാറ്റിവച്ചു.

പള്ളിയിൽ അഭിഭാഷക കമ്മിഷണറുടെ പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കമ്മിഷനിലേക്കുള്ള 3 അഭിഭാഷകരുടെ പേരും പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങളും 18ന് തീരുമാനിക്കുമെന്നാണു ഹൈക്കോടതി പറഞ്ഞിരുന്നത്.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ സർവെയ്ക്കെതിരേ നൽകിയ പ്രത്യേകാനുമതി ഹർജി സുപ്രീം കോടതി ജനുവരി 9ന് പരിഗണിക്കാനിരിക്കുകയാണെന്ന് മുസ്‌ലിം വിഭാഗത്തിന്‍റെ അഭിഭാഷകൻ അറിയിച്ചു. ഇതോടെയാണ് ഹൈക്കോടതി തീരുമാനം മാറ്റിവച്ചത്.

കോടതിയുടെ മേൽനോട്ടത്തിലുള്ള സർവെയ്ക്ക് നിർദേശിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പള്ളി കമ്മിറ്റിയുടെ ആവശ്യം നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകാനായിരുന്നു പരമോന്നത കോടതിയുടെ നിർദേശം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com