ചൊവ്വാഴ്ച എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവാനാവില്ലെന്ന് മഹുവ മൊയിത്ര

ബിജെപി എംപി നിഷികാന്ത് ദുബെ, സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്റായ് എന്നിവരുടെ മൊഴിയാണ് എത്തിക്സ് കമ്മിറ്റി നേരിട്ടു കേട്ടിരുന്നു
മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര

ന്യൂഡൽഹി: പാർലമെന്‍റിൽ ചോദ്യം ചോദിക്കാനായി കോഴവാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 31 ന് മുൻപായി എത്തിക്സ് കമ്മിറ്റിക്ക് മുൻപിൽ ഹാജരാവാനാവില്ലെന്ന് തൃണമൂൽ എംപി മഹുവ മൊയിത്ര. വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരമുള്ള ചോദ്യങ്ങളാണ് ലോക്സഭയിൽ മഹുവ മൊയിത്ര ഉന്നയിച്ചതെന്നും ഇതിനായി മൊയിത്ര കോഴ വാങ്ങിയെന്നുമുള്ള ബിജെപിയുടെ പരാതിയിൻ മേലാണ് കേസ്.

ദുർഗാ പൂജ നടക്കുകയാണെന്നും,ബംഗാളിനെ പ്രതിനിധീകരിക്കുന്ന തനിക്ക് തിരക്കുകളുണ്ടെന്നു നവംബർ 4 ശേഷം ഹാജരാവാമെന്നുമാം മൊയിത്ര വ്യക്തമാക്കി . നേരത്തെ തീരുമാനിച്ച നിരവധി സമ്മേളനങ്ങളിലും യോഗങ്ങളിലും പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാൽ പങ്കെടുക്കാനാവില്ലെന്നും മൊയിത്ര എത്തിക്സ് കമ്മിറ്റിയെ അറിയിച്ചു.

ബിജെപി എംപി നിഷികാന്ത് ദുബെ, സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്റായ് എന്നിവരുടെ മൊഴിയാണ് എത്തിക്സ് കമ്മിറ്റി നേരിട്ടു കേട്ടിരുന്നു. ഇവർ ഇരുവരുമാണ് മഹുവയ്ക്കെതിരേ പരാതി നൽകിയിരിക്കുന്നത്. ഇവരിൽ നിന്ന് വാക്കാലുള്ള തെളിവ് കേൾക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com