ഉത്തർ പ്രദേശ് 'എൻകൗണ്ടർ' പ്രദേശായി: അതീഖ് അഹമ്മദിന്‍റെ കൊലപാതകത്തിൽ മായാവതി

ഗുരുതരവും ഭീതി ജനിപ്പിക്കുന്നതുമായ സംഭവമാണിത്
ഉത്തർ പ്രദേശ് 'എൻകൗണ്ടർ' പ്രദേശായി: അതീഖ് അഹമ്മദിന്‍റെ കൊലപാതകത്തിൽ മായാവതി
Updated on

ഉത്തർപ്രദേശ് 'എൻകൗണ്ടർ' പ്രദേശായി മാറിയെന്നു ബിഎസ്പി നേതാവ് മായാവതി. ഉത്തർ പ്രദേശ് ഗവൺമെന്‍റിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഈ സംഭവം ഉയർത്തുന്നുണ്ടെന്നു യുപി മുൻ മുഖ്യമന്ത്രിയായ മായാവതി പ്രതികരിച്ചു. സമാജ്‌വാദി പാർട്ടി മുൻ എംപിയായ അതീഖ് അഹമ്മദും സഹോദരനും ഇന്നലെയാണു വെടിയേറ്റു മരിച്ചത്.

രാജ്യം മുഴുവൻ ഇപ്പോൾ ഈ വിഷയം ചർച്ച ചെയ്യുകയാണ്. ഉമേഷ് പാൽ കൊലപതാകക്കേസ് പോലെ തന്നെ ഹീനമായ കൃത്യമാണു നടന്നിരിക്കുന്നത്. ഉത്തർ പ്രദേശിൽ നിയമവാഴ്ചയെക്കുറിച്ചുളള ഗൗരവമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഗുരുതരവും ഭീതി ജനിപ്പിക്കുന്നതുമായ സംഭവമാണിത്. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെടണം, മായാവതി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com