

മയൂർ വിഹാർ ഫേസ് 2 ആസ്പദമാക്കി പ്രവർത്തിക്കുന്ന ശ്രീ ധർമ ശാസ്താ സേവാ സമിതിയുടെ 37മത് മണ്ഡല പൂജയുടെ ആഘോഷങ്ങൾ.
മയൂർ വിഹാർ ഫേസ് 2 ആസ്പദമാക്കി പ്രവർത്തിക്കുന്ന ശ്രീ ധർമ ശാസ്താ സേവാ സമിതിയുടെ 37മത് മണ്ഡല പൂജയുടെ ആഘോഷങ്ങൾ നവംബർ 17 നു തുടങ്ങും. പോക്കറ്റ് എ യിലെ ഗണേഷ് മന്ദിർ ഹാളിൽ നവംബർ 17 നു കാലത്ത് 5.30 നു മഹാഗണപതി ഹോമത്തോടെ ഈ കൊല്ലത്തെ ആഘോഷങ്ങൾ ആരംഭിക്കും. അതിനു ശേഷം 7.30 നു അഭിഷേകം. 8 മണിക്ക് ക്ഷേത്ര ദർശനം.
ഡൽഹി ഉത്തരഗുരുവായൂർ, ആർ.കെ. പുരം അയ്യപ്പക്ഷേത്രം, പുഷ്പ വിഹാർ അയ്യപ്പ ക്ഷേത്രം, ദേവി കാമക്ഷി ക്ഷേത്രം, ഉത്തര സ്വാമി മാലയി മന്ദിർ തുടങ്ങി ഡൽഹിയിലെ പ്രസിദ്ധമായ അമ്പലങ്ങളിൽ ദർശനം നടത്തി ഉച്ചയ്ക്ക് മയൂർ വിഹാർ ഗണേഷ് മന്ദിർ തിരിച്ചെത്തും തുടുർന്നു ഹാളിൽ അന്നദാനം. വൈകീട്ട് 6.30നു പൂജയും തുടുർന്നു സമിതിയുടെ ഭജന. രാത്രി 9 നു ദീപാരാധന തുടുർന്നു പ്രസാദ വിതരണത്തോടെ ആദ്യ ദിവസത്തെ ആഘോഷങ്ങൾ അവസാനിക്കും.
ഡൽഹിയിലും പരിസരത്തും ഉള്ള അയ്യപ്പ ഭക്തർ നടത്തുന്ന സ്പോൺസർഷിപ്പിലൂടെയാണ് 41 ദിവസത്തെ ആഘോഷങ്ങൾ നടത്തുന്നത്. ദിവസേന കാലത്തു 7.30 അഭിഷേകവും വൈകിട്ട് 6.30 പൂജയും തുടുർന്നു ഭജനയും ഉണ്ടാകും. 9 മണിക്ക് ദീപാരാധന, തുടർന്നു പ്രസാദ വിതരണം.
ഈ വർഷത്തെ 41 ദിവസത്തെ മണ്ഡല പൂജയും ഭജനയും ബുക്കിങ് കഴിഞ്ഞു. മണ്ഡല കാലത്തു വിവിധ പരിപാടികൾക്കായി ഡൽഹിയിൽ എത്തുന്ന പ്രസിദ്ധരായ ഭജന ഗ്രൂപ്പ് കാരും ചില ദിവസങ്ങളിൽ ഇവിടെ ഭജന നടത്തുന്നതാണ്. ഡിസംബർ 21 നു ആണ് ശാസ്താ പ്രീതി ആഘോഷം. ഡിസംബർ 27 നു നടക്കുന്ന സമാപന പരിപാടികളോടെ ഈ കൊല്ലത്തെ മണ്ഡല പൂജ അവസാനിക്കും.