എംബിബിഎസ് വിദ‍്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഛത്തീസ്ഗഡിലെ കോർബയിലാണ് സംഭവം
mbbs student found dead chhattisgarh

എംബിബിഎസ് വിദ‍്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

file image

Updated on

റായ്പൂർ: എംബിബിഎസ് വിദ‍്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിലെ കോർബയിലാണ് സംഭവം. 24 കാരിയായ ഹിമാൻഷു കശ‍്യപാണ് ജീവനൊടുക്കിയത്. പരീക്ഷ സമ്മർദമാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം നടന്നത്. ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ സഹപാഠികളാണ് കശ‍്യപിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തുകയും വിദ‍്യാർഥിനിയുടെ മുറിയിൽ നിന്നും ആത്മഹത‍്യാക്കുറിപ്പ് കണ്ടെത്തുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com