യുഎസ്-ഇയു വ്യാപാര കരാർ ചർച്ചകൾ അതിവേഗം: നിർമല സീതാരാമൻ

മുംബൈയിൽ ഒരു ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Nirmala Sitharaman

നിർമലാ സീതാരാമൻ

FILE PHOTO

Updated on

മുംബൈ: അമെരിക്കയും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറുകൾ സംബന്ധിച്ച ചർച്ചകൾ അതിവേഗം പുരോഗമിക്കുന്നതായി ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. മുംബൈയിൽ ഒരു ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യുഎസും യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാര കരാറുകൾ അന്തിമമാക്കാനുളള ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ ഫലത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

ഇന്ത്യയുടെ പ്രധാന ലക്ഷ്യം സ്വയം പര്യാപ്തത എന്നതാണ്. എന്നാൽ അതിന്‍റെ പേരിൽ രാജ്യത്തിന്‍റെ വാതിലുകൾ അടച്ചിടുന്നു എന്നു കരുതരുത്. ആഭ്യന്തര വളർച്ച നേടുന്നതോടൊപ്പം ആഗോള തലത്തിൽ വ്യാപാര രംഗത്തും വിതരണ ശൃംഖലകളിലും ആഴത്തിലുള്ള ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com