കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു

സുഹൃത്തിന്‍റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് കന്യാകുമാരിയിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്
medical students drowned at kanyakumari
medical students drowned at kanyakumarifile image

കന്യാകുമാരി: കന്യാകുമാരി ഗണപതിപുരത്ത് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്‍റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

കടലിൽ കുളിക്കാനിറങ്ങുന്നതിനിടെയായിരുന്നു അപകടം. സർവദർശിത് (23) പ്രവീൺ സാം ( 23) ഗായത്രി (25) വെങ്കിടേഷ് (24) ചാരുകവി(23) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്നു പേർ ചികിത്സയിലാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com