കാലഹരണപ്പെട്ട ഉപഗ്രഹം തിരിച്ചിറക്കൽ വിജയം: മേഘ ട്രോപിക്സ്-1 സുരക്ഷിതമായി തിരിച്ചിറക്കി നശിപ്പിച്ചു

വെല്ലുവിളികൾ നിറഞ്ഞ പ്രത്യേക ദൗത്യത്തിലൂടെയാണു മേഘ ട്രോപിക്സ്-1 ഉപഗ്രഹം തിരിച്ചിറക്കി നശിപ്പിച്ചത്
കാലഹരണപ്പെട്ട ഉപഗ്രഹം തിരിച്ചിറക്കൽ വിജയം: മേഘ ട്രോപിക്സ്-1 സുരക്ഷിതമായി തിരിച്ചിറക്കി നശിപ്പിച്ചു

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ (ISRO) കാലഹരണപ്പെട്ട ഉപഗ്രം മേഘ ട്രോപിക്സ്-1 (Megha Trophiques-1) സുരക്ഷിതമായി തിരിച്ചിറക്കി നശിപ്പിച്ചു. പസഫിക് സമുദ്രത്തിലെ നിശ്ചിത പ്രദേശത്തിനു മുകളിൽ ഉപഗ്രഹം കത്തിയമരുകയായിരുന്നു. വെല്ലുവിളികൾ നിറഞ്ഞ പ്രത്യേക ദൗത്യത്തിലൂടെയാണു മേഘ ട്രോപിക്സ്-1 ഉപഗ്രഹം തിരിച്ചിറക്കി നശിപ്പിച്ചത്.

ഫ്രഞ്ച് സ്പേസ് ഏജൻസി സിഎൻഇഎസുമായി സഹകരിച്ചു 2011-ലാണു മേഘ ട്രോപിക്സ്-1 ഉപഗ്രഹം വിക്ഷേപിച്ചത്. കാലാവസ്ഥാ പഠനത്തിനുള്ള ഉപഗ്രഹത്തിന്‍റെ പ്രവർത്തന കാലാവധി മൂന്നു വർഷമായിരുന്നെങ്കിലും, കഴിഞ്ഞവർഷം വരെ ഉപഗ്രഹം പ്രവർത്തിച്ചിരുന്നു. ആയിരം കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം തിരിച്ചിറക്കുമ്പോൾ ബാക്കിയുണ്ടായിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ ഇന്‍റർ-ഏജൻസി സ്പേസ് ഡെബ്രിസ് കോഡിനേഷൻ കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനു വേണ്ടിയാണു മേഘ ട്രോപിക്സ്-1 ഉപഗ്രഹം തിരിച്ചറിക്കാൻ തീരുമാനിച്ചത്. മുമ്പും ഉപഗ്രഹങ്ങൾ തിരിച്ചറിക്കിയിട്ടുണ്ടെങ്കിലും, മേഘ ട്രോപിക്സ് അത്തരത്തിൽ രൂപകൽപന ചെയ്യപ്പെട്ടതല്ലായിരുന്നു. അതായിരുന്നു ഈ ദൗത്യത്തിലെ പ്രധാന വെല്ലുവിളിയും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com