'ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം'; ഖമനേയിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി

പരമോന്നത നേതാവിന് അന്തിമോപചാരം അർ‌പ്പിക്കാൻ താൻ ഇറാനിലേക്ക് തിരിക്കുമെന്നും മെഹബൂബ മുഫ്തി വ‍്യക്തമാക്കി
mehbooba mufti to attend ayatollah khamenei funeral after receiving invitation from iran

മെഹ്ബൂബ മുഫ്തി

Updated on

ശ്രീനഗർ: ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിക്ക് അന്തിമോപചാരം അർപ്പിക്കാൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ( പിഡിപി) പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തി ഇറാനിലേക്ക് യാത്ര തിരിക്കും.

ഇറാനിലെ ഇസ്‌‌ലാമിക് റിപ്പബ്ലിക്കിന്‍റെ പരമോന്നത നേതാവിന്‍റെ ഓഫിസിലെ ഇന്‍റർനാഷണൽ റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് വകുപ്പ് ഡയറക്റ്റർ മൊഹ്സീൻ ഖുംമിയാണ് മെഹ്ബൂബ മുഫ്തിയെ ഇന്ത‍്യയുടെ വിശിഷ്ടാതിഥിയായി ശവസംസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചത്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണിതെന്നും പരമോന്നത നേതാവിന് അന്തിമോപചാരം അർ‌പ്പിക്കാൻ താൻ ഇറാനിലേക്ക് തിരിക്കുമെന്നും മെഹ്ബൂബ പറഞ്ഞു.

ജൂലൈ 3 മുതൽ 6 വരെ ടെഹ്റാനിൽ ശവസംസ്കാര ചടങ്ങ് നടക്കുമെന്നാണ് വിവരം. ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല കോംപ്ലക്സിൽ വച്ചാണ് ശവസംസ്കാര ചടങ്ങ് നടക്കുന്നത്. തുടർന്ന് പിറ്റേ ദിവസം അനുസ്മരണയും വിലാപയാത്ര‍യും നടക്കും.

logo
Metro Vaartha
www.metrovaartha.com