

കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷം
ന‍്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയതിനു പിന്നാലെ ഉടലെടുത്ത സംഘർഷത്തെപ്പറ്റിയുള്ള റിപ്പോർട്ട് കേന്ദ്ര ആഭ‍്യന്തര മന്ത്രാലയത്തിനും കായിക മന്ത്രാലയത്തിനും നൽകുമെന്ന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്.
സംഘർഷത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരേ നടപടി വേണമെന്നും ജനങ്ങളിൽ നിന്നും പിരിച്ച പണം തിരിച്ചു നൽകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കായികമന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് മുഖ‍്യമന്ത്രി മമത ബാനർജിക്ക് നൽകിയിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മെസി കോൽക്കത്തയിലെത്തിയത്. 10 മിനിറ്റ് പരിപാടിയിൽ പങ്കെടുത്ത ശേഷം താരം മടങ്ങിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നാണ് ടിഎംസിയുടെ ആരോപണം.