കർണാടക മുഖ്യമന്ത്രിയെ 'കൊന്ന്' ഫെയ്സ് ബുക്ക്; രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ

പ്രമുഖ കന്നഡ നടി ബി. സരോജ ദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും സന്ദേശം പങ്കുവയ്ക്കുകയായിരുന്നു
meta apologises after auto-translated post declares India minister dead

കർണാടക മുഖ്യമന്ത്രിയെ 'കൊന്ന്' ഫെയ്സ് ബുക്ക്; രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ

Updated on

ബംഗളൂരു: മെറ്റയുടെ ഓട്ടോ ട്രാൻസലേഷനെതിരേ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓട്ടോ ട്രാൻസിലേഷൻ ഫീച്ചർ ശരിയാവും വരെ അത് നിർത്തിവയ്ക്കണമെന്നും സിദ്ധരാമയ്യ മെറ്റയോട് ആവശ്യപ്പെട്ടു.

പ്രമുഖ കന്നഡ നടി ബി. സരോജ ദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും സന്ദേശം പങ്കുവയ്ക്കുകയായിരുന്നു. കന്നഡയിൽ പങ്കുവച്ച കുറിപ്പ് ഇംഗ്ലീഷിലേക്ക് മാറിയതോടെയാണ് പ്രശ്നമായത്. സംഭവം ഇംഗ്ലീഷിലേക്ക് എത്തിയതോടെ മരിച്ചത് സിദ്ധരാമയ്യയായി. അനുശോചനം അറിയിക്കുന്നത് സരോജ ദേവിയും. ഈ ഗുരുതരമായ പിഴവ് ശ്രദ്ധയിൽ പെട്ടതോടെയാണ് സിദ്ധരാമയ്യ ഗുരുതര വിമർനവുമായി രംഗത്തെത്തിയത്.

ഇത് സംബന്ധിച്ച് സിദ്ധരാമയ്യ മെറ്റയ്ക്ക് ഔദ്യോഗിക കത്തയച്ചു. ഉടനടി നടപടി വേണമെന്നാണ് ആവശ്യം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തതോടെ പെരുമാറണമെന്നും ഇത്തരം ഗുരുതര പിഴവുകൾ‌ ജനങ്ങളുടെ തെറ്റുധാരണയ്ക്ക് കാരണമാവുമെന്നും സിദ്ധരാമയ്യ എക്സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com