പശ്ചിമേഷ്യ സംഘർഷം; കേന്ദ്രം മന്ത്രാലയതല സമിതി രൂപീകരിച്ചു

ഏകോപനവും നിരീക്ഷണവും സുഗമമാക്കുകയാണ് സമിതി കൊണ്ട് ലക്ഷ‍്യമിടുന്നത്
middle east conflict; government forms inter ministerial group

പിയുഷ് ഗോയൽ

Updated on

ന‍്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്രം മന്ത്രാലയതല സമിതി രൂപീകരിച്ചു. ഏകോപനവും നിരീക്ഷണവും സുഗമമാക്കുകയാണ് ഇതുകൊണ്ട് ലക്ഷ‍്യമിടുന്നത്. സാമ്പത്തിക, വിദേശകാര‍്യ, പെട്രോളിയം, ഷിപ്പിങ് മന്ത്രാലയങ്ങളിലെ ഉന്നത ഉദ‍്യോഗസ്ഥരെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംഘർഷം ഇന്ത‍്യയുടെ വ‍്യാപാരത്തെ എങ്ങനെ ബാധിക്കുമെന്നത് വിലയിരുത്താൻ യോഗം ചേർന്നതായി വ‍്യാപാര മന്ത്രി പിയുഷ് ഗോയൽ വ‍്യക്തമാക്കി. സംഘർ‌ഷത്തിൽ ഇന്ത‍്യൻ പൗരന്മാർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുള്ളതായാണ് വിദേശകാര‍്യ മന്ത്രാലയം പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com