കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം; ഇന്ത്യയിലേക്ക് കുടുതൽ വിമാന സർവീസുകൾ

ഇന്ത്യൻ കമ്പനികൾക്കു പുറമേ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസ് നടത്തുന്നുണ്ട്
middle east war india gulf flight service

കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം; ഇന്ത്യയിലേക്ക് കുടുതൽ വിമാന സർവീസുകൾ

Updated on

ന്യൂഡൽഹി: ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന. ഇന്ത്യൻ കമ്പനികൾക്കു പുറമേ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസ് നടത്തുന്നുണ്ട്.

ഫുജൈറയിൽ നിന്ന് മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് സ്പൈസ്ജെറ്റ് ബുധനാഴ്ച സർവീസ് നടത്തും. എയർ ഇന്ത്യ ഗൾഫിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി മൂന്നു സർവീസുകൾ നടത്തുന്നുണ്ട്. മുംബൈയിൽ നിന്ന് ദുബായിലേക്കും ജിദ്ദയിലേക്കും ഡൽഹിയിൽനിന്ന് ദുബായിലേക്കുമാണ് വിമാന സർവീസുകൾ നടക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്നുള്ള സർവീസുകളും തുടരും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് സർ‌വീസ്. ഗൾഫിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി ഇൻഡിഗോ കമ്പനി ജിദ്ദയിൽ 4 വിമാനങ്ങളും മസ്കത്തിലേക്ക് ഒരു വിമാനവും സർവീസ് നടത്തുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com