ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം

ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല
Representative image

പ്രതീകാത്മക ചിത്രം

Updated on

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ നേരിയ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് റിക്റ്റർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മണ്ഡി മേഖലയിൽ ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. മണ്ടി ജില്ല ഭൂകമ്പ സാധ്യത കൂടുതലുള്ള സീസ്മിക് സോൺ-അഞ്ച് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. വലിയ നാശനഷ്ടങ്ങൾക്ക് സാധ്യതയുള്ള ഉയർന്ന അപകട മേഖലകളിലൊന്നായാണ് ഈ മേഖല കണക്കാക്കപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com