എല്ലാ മുതിർന്ന പൗരന്മാർക്കും കുറഞ്ഞ പെൻഷൻ 10,000 രൂപ ആക്കണം: എസ്.എസ്. മനോജ്

ഒക്റ്റോബർ 29ന് പാർലമെന്‍റ് മാർച്ച്
Minimum pension for all senior citizens of the country should be made Rs 10,000

രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും കുറഞ്ഞ പെൻഷൻ 10,000 രൂപ ആക്കണം: എസ്.എസ്. മനോജ്

Updated on

രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാർക്കും ഏറ്റവും കുറഞ്ഞ പെൻഷൻ പതിനായിരം രൂപയായി പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ ശ്രീ. എസ്.എസ്. മനോജ് പറഞ്ഞു. പ്രസ്തുത ആവശ്യം ഉന്നയിച്ചു കൊണ്ട് ഒക്ടോബർ 29ന് നടക്കുന്ന വൺ ഇന്ത്യ വൺ പെൻഷൻ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പാർലമെന്‍റ് മാർച്ചിലും ധർണയിലും പങ്കെടുക്കുവാൻ കേരളത്തിൽ നിന്നും പുറപ്പെടുന്ന പ്രതിനിധി സംഘത്തെ തീരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനീൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്ത് യാത്രയയച്ച ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാർധക്യത്തിൽ എത്തുന്ന മുഴുവൻ പൗരന്മാരുടെയും സാമ്പത്തിക സുരക്ഷാ ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണാധികാരികൾക്കുണ്ട്. നിരവധി ചെറുകിട കർഷകർ വ്യാപാരികൾ തുടങ്ങി നിത്യവൃത്തിക്ക് വക കണ്ടെത്തുവാൻ കഷ്ടപ്പെടുന്ന വലിയ ജന വിഭാഗങ്ങൾ രാജ്യത്തിലുണ്ട്. അവരുടെ ഇടയിലുള്ള മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിന് ആവശ്യമായ പെൻഷൻ നൽകുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ മുഴുവൻ ചെറുകിട ഇടത്തരം ആ കുടുംബങ്ങളുടെ പ്രാഥമികമായ ആവശ്യം നിറവേറ്റുന്നതിനുള്ള വലിയ ഉത്തരവാദിത്തമാണ് വൺ ഇന്ത്യ വൺ പെൻഷൻ സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി ഏറ്റെടുത്തിട്ടുള്ളതൊന്നും അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ കൗൺസിൽ സതീഷ് വസന്ത്, ഓഐഓപി സംസ്ഥാന കൺവീനർ ജോസക്കുട്ടി മാത്യു, ജോയിന്‍റ് കൺവീനർ റഹീം കല്ലറ, രക്ഷാധികാരികളായ മാത്യു കവുങ്കൽ, സദാനന്ദൻ എ.ജി., അനിൽ ചൊവ്വര, ബിജു തങ്കപ്പൻ, അലക്സ് പീറ്റർ സജാദ് സഹീർ തുടങ്ങിയവർ സംസാരിച്ചു.

ജോസുകുട്ടി മാത്യു

സംസ്ഥാന കൺവീനർ,

വൺ ഇന്ത്യ വൺ പെൻഷൻ,

സംസ്ഥാന കോഡിനേഷൻ കമ്മിറ്റി.

9074077651

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com