സ്ത്രീകൾക്കെതിരേ മോശം പരാമർശം; മന്ത്രി കെ. പൊൻമുടിയെ പാർട്ടി സ്ഥാനത്ത് നിന്നും മാറ്റി

ശൈവ - വൈഷ്ണവ വിഭാഗങ്ങളിലുള്ള സ്ത്രീകളെ പറ്റി മന്ത്രി നടത്തിയ പരാമർശത്തിലാണ് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നടപടി
Minister K. Ponmudi removed from dmk party post

കെ. പൊൻമുടി

Updated on

ചെന്നൈ: സ്ത്രീകൾക്കെതിരേ നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെ തമിഴ്നാട് മന്ത്രി കെ. പൊൻമുടിയെ ഡിഎംകെ ഡെപ‍്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ശൈവ - വൈഷ്ണവ വിഭാഗങ്ങളിലുള്ള സ്ത്രീകളെ പറ്റി മന്ത്രി നടത്തിയ പരാമർശത്തിലാണ് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നടപടി.

എന്നാൽ മന്ത്രിയെ പാർട്ടി സ്ഥാനത്തു നിന്നും എന്തുകൊണ്ടാണ് മാറ്റിയതെന്ന കാര‍്യം സംബന്ധിച്ച് മുഖ‍്യമന്ത്രി വ‍്യക്തമാക്കിയിട്ടില്ല. പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു മന്ത്രിയുടെ പരാമർശം.

ശൈവ- വൈഷ്ണവ വിഭാഗത്തെയും പരാമർശത്തിൽ ബന്ധപ്പെടുത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവന സമൂഹമാധ‍്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും പിന്നീട് വിവാദങ്ങൾക്ക് ഇടയാവുകയായിരുന്നു.

പൊൻമുടി മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും മന്ത്രി സ്ഥാനത്തു നിന്നും അദ്ദഹേത്തെ നീക്കണമെന്നും ബിജെപി തമിഴ്നാട് ഉപാധ‍്യക്ഷൻ നാരായണൻ തിരുപ്പതി പറഞ്ഞു. കൂടാതെ ഡിഎംകെ എംപി കനിമൊഴിയും പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com